ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; മുൻ ധനമന്ത്രി മാക്രോൺ മുന്നോട്ട്
Friday, March 17, 2017 10:42 PM IST
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തീ​​​വ്ര ദേ​​​ശീ​​​യ​​​വാ​​​ദി മ​​​രീ​​​ൻ ല ​​​പെ​​​നി​​​ന്‍റെ ലീ​​​ഡ് കു​​​റ​​​ഞ്ഞു. ലെ ​​​മോ​​​ന്ദ് പ​​​ത്രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഇ​​​പ്സോ​​​സ് അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​യി​​​ലെ വി​​​വ​​​ര​​​മാ​​​ണി​​​ത്. ല ​​​പെ​​​ൻ 27 ശ​​​ത​​​മാ​​​നം പി​​​ന്തു​​​ണ നേ​​​ടി​​​യ​​​പ്പോ​​​ൾ മു​​​ൻ ധനമന്ത്രിയായ എ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ൺ 26 ശ​​​ത​​​മാ​​​നം പേ​​​രു​​​ടെ പി​​​ന്തു​​​ണ നേ​​​ടി.

അ​​​ടു​​​ത്ത​​​മാ​​​സം 23-നാ​​​ണു ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം റൗ​​​ണ്ട് ന​​​ട​​​ക്കു​​​ക. ഒ​​​ന്നാം റൗ​​​ണ്ടി​​​ൽ മു​​​ന്നി​​​ലെ​​​ത്തു​​​ന്ന ര​​​ണ്ടു​​​പേ​​​ർ മേ​​​യ് ഏ​​​ഴി​​​നു ര​​​ണ്ടാം റൗ​​​ണ്ടി​​​ൽ മ​​​ത്സ​​​രി​​​ക്കും. ലെ ​​​മോ​​​ന്ദ് സ​​​ർ​​​വേ പ്ര​​​കാ​​​രം ര​​​ണ്ടാം റൗ​​​ണ്ടി​​​ൽ മാ​​​ക്രോ​​​ൺ 61 ശ​​​ത​​​മാ​​​നം വോ​​​ട്ടോ​​​ടെ വി​​​ജ​​​യി​​​ക്കും. മ​​​രീ​​​ൻ ല ​​​പ​​​ൻ ര​​​ണ്ടാം റൗ​​​ണ്ടി​​​ൽ 39 ശ​​​ത​​​മാ​​​ന​​​മേ നേ​​​ടൂ. മ​​​ധ്യ​​​വ​​​ർ​​​ത്തി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണു 39 വ​​​യ​​​സു​​​ള്ള മാ​​​ക്രോ​​​ൺ.


മു​​​ൻ യാ​​​ഥാ​​​സ്ഥി​​​തി​​​ക പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫ്രാ​​​ൻ​​​സ്വാ ഫി​​​യോ​​​ണി​​​ന് ആ​​​ദ്യ റൗ​​​ണ്ടി​​​ൽ 17.5 ശ​​​ത​​​മാ​​​നം വോ​​​ട്ടേ സ​​​ർ​​​വേ​​​പ്ര​​​കാ​​​രം ല​​​ഭി​​​ക്കൂ. ഫ്ര​​​ഞ്ച് ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്ന മാ​​​ക്രോ​​​ൺ പി​​​ന്നീ​​​ടു റോ​​​ത് സ് ​​​ചൈ​​​ൽ​​​ഡ് ബാ​​​ങ്കി​​​ൽ നി​​​ക്ഷേ​​​പ ബാ​​​ങ്ക​​​റാ​​​യി​​​രു​​​ന്നു. 2006 മു​​​ത​​​ൽ 09 വ​​​രെ സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ടു പാ​​​ർ​​​ട്ടി​​​വി​​​ട്ടു. സോ​​​ഷ്യ​​​ലി​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ഒ​​​ളാ​​​ന്ദി​​​ന്‍റെ സ്റ്റാ​​​ഫി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് മാ​​​നു​​​വ​​​ൽ വാ​​​ൾ​​​സി​​​ന്‍റെ കാ​​​ബി​​​ന​​​റ്റി​​​ൽ ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു.മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ച് എ​​​ൻ മാ​​​ർ​​​ഷേ എ​​​ന്ന രാ​​ഷ്‌​​ട്രീ​​​യ പ്ര​​​സ്ഥാ​​​നം രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച് അ​​​തി​​​ന്‍റെ ബാ​​​ന​​​റി​​​ലാ​​​ണ് മാ​​​ക്രോ​​​ൺ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.