മക് മാസ്റ്റർ ട്രംപിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
മക് മാസ്റ്റർ ട്രംപിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
Tuesday, February 21, 2017 2:01 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി : രാ​​ജി​​വ​​ച്ച മൈ​​ക്ക​​ൽ ഫ്ലി​​ന്നി​​നു പ​​ക​​രം ദേ​​ശീയ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി ല​​ഫ്റ്റ​​ന​​ന്‍റ് ജ​​ന​​റ​​ൽ ഹെ​​ർ​​ബ​​ർ​​ട്ട് റെ​​യ്മ​​ൺ​​ഡ് മ​​ക് മാ​​സ്റ്റ​​റെ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് നോ​​മി​​നേ​​റ്റു ചെയ്തു. സൈ​​ന്യ​​ത്തി​​ൽ ഏ​​റെ ബ​​ഹു​​മാ​​നി​​ക്ക​​പ്പെ​​ടു​​ന്ന​​യാ​​ളാ​​ണു മ​​ക്മാ​​സ്റ്റ​​റെ​​ന്നു നി​​യ​​മ​​ന വാ​​ർ​​ത്ത അ​​റി​​യി​​ച്ച് ഫ്ളോ​​റി​​ഡ​​യി​​ലെ പാം​​ബീ​​ച്ചി​​ൽ ട്രം​​പ് പ​​റ​​ഞ്ഞു.​​

റ​​ഷ്യ​​ൻ ബ​​ന്ധ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ആ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണു ഫ്ലി​​ന്‍ രാ​​ജി​​വ​​ച്ച​​ത്. തു​​ട​​ർ​​ന്ന് വൈ​​സ് അ​​ഡ്മി​​റ​​ൽ ഹാ​​ർ​​വാ​​ർ​​ഡി​​നെ നി​​യ​​മി​​ക്കാ​​ൻ പ​​ദ്ധ​​തി​​യി​​ട്ടെ​​ങ്കി​​ലും വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ത്താ​​ൽ ഹാ​​ർ​​വാ​​ർ​​ഡ് പി​​ന്മാ​​റി. ഇ​​പ്പോ​​ഴ​​ത്തെ ആ​​ക്ടിം​​ഗ് ദേ​​ശീ​​യ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് കെ​​യ്ത്ത് കെ​​ല്ലോ​​ഗ് ദേ​​ശീ​​യ സു​​ര​​ക്ഷാ സ​​മി​​തി ചീ​​ഫ് ഓ​​ഫ് സ്റ്റാ​​ഫാ​​യി പ്ര​​വ​​ർ​​ത്തി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.