ജനാധിപത്യം അപകടത്തിൽ: ഒബാമ
ജനാധിപത്യം അപകടത്തിൽ: ഒബാമ
Wednesday, January 11, 2017 1:45 PM IST
ഷി​​ക്കാ​​ഗോ : അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​ത​​​യ്ക്കു ന​​​ന്ദി പ​​​റ​​​ഞ്ഞും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ഭി​​​ന​​​ന്ദി​​​ച്ചും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യു​​​ടെ വി​​​ട​​​വാ​​​ങ്ങ​​​ൽ പ്ര​​​സം​​​ഗം. 2008ൽ ​​യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞ​​ടു​​പ്പി​​ൽ വി​​ജ​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗം ന​​ട​​ത്തി​​യ ഷി​​ക്കാ​​ഗോ​​യി​​ൽ ത​​ന്നെ​​യാ​​യി​​രു​​ന്നു ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യി​​ലെ വി​​ട​​വാ​​ങ്ങ​​ൽ പ്ര​​സം​​ഗ​​വും.

ഭീ​​​ക​​​ര​​​ത, വം​​​ശീ​​​യ വി​​​വേ​​​ച​​​നം, കാ​​​ലാ​​​വ​​​സ്ഥാ​​​മാ​​​റ്റം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളെ പ​​രാ​​മ​​ർ​​ശി​​ച്ച ഒ​​ബാ​​മ രാ​​​ജ്യ​​​ത്ത് ജ​​​നാ​​​ധി​​​പ​​​ത്യം വ​​​ലി​​​യ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ന്നും ഒ​​​രോ​​​രു​​​ത്ത​​​രും അ​​​തി​​​നെ​​​തി​​​രേ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും ഒാ​​​ർ​​​മി​​​പ്പി​​​ച്ചു. ട്രം​​​പി​​​ന്‍റെ കീ​​​ഴി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ന​​​വ​​​യു​​​ഗ​​​പ്പി​​​റ​​​വി​​​ക്കു തു​​​ട​​​ക്ക​​​മാ​​​കു​​​മെ​​​ന്ന് അ​​മേ​​രി​​ക്ക​​യി​​ലെ ആ​​ദ്യ​​ത്തെ ക​​റു​​ത്ത​​വ​​ർ​​ഗ​​ക്കാ​​ര​​നാ​​യ പ്ര​​സി​​ഡ​​ന്‍റ് പ​​റ​​ഞ്ഞു.


എ​​​ട്ടു​​​വ​​​ർ​​​ഷം ത​​​നി​​​ക്കു പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ ജ​​​ന​​​ത​​​യ്ക്കു ന​​​ന്ദി പ​​​റ​​​ഞ്ഞ ഒ​​​ബാ​​​മ രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ ശു​​​ഭാ​​​പ്തി വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഡെമോക്രാറ്റുകൾക്കു ചില തിരിച്ചടികൾ കിട്ടിയെങ്കിലും മനസു മടുക്കാതെ മുന്നേറണ
മെന്ന് അദ്ദേഹം നിർദേശിച്ചു. ഭാര്യ മി​​ഷേ​​ലി​​നെ​​യും മ​​ക്ക​​ളാ​​യ സാ​​ഷാ, മാ​​ലി​​യ എ​​ന്നി​​വ​​രെ​​യും പ്ര​​ശം​​സി​​ച്ച ഒ​​ബാ​​മ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​ ​​ബൈ​​​ഡ​​​ൻ ത​​​നി​​​ക്കു കു​​​ടും​​​ബാം​​​ഗ​​​ത്തെ​​​പ്പോ​​​ലെ​​​യാ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞു.

52 മി​​നി​​റ്റു ദീ​​ർ​​ഘി​​ച്ച വി​​കാ​​ര​​നി​​ർ​​ഭ​​ര​​മാ​​യ പ്ര​​സം​​ഗ​​ത്തി​​ൽ ക​​ണ്ണീ​​ര​​ട​​ക്കാ​​ൻ ചി​​ല​​പ്പോ​​ൾ അ​​ദ്ദേ​​ഹം പാ​​ടു​​പെ​​ട്ടു. നാ​​ലു​​വ​​ർ​​ഷം​​കൂ​​ടി എ​​ന്നു സ​​ദ​​സ്യ​​ർ വി​​ളി​​ച്ചു​​പ​​റ​​ഞ്ഞ​​പ്പോ​​ൾ ത​​നി​​ക്ക​​തി​​ന് ആ​​വി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.