ദീർഘദൂര മിസൈൽ വികസന പദ്ധതിയുമായി ഇറാൻ
Monday, January 9, 2017 2:21 PM IST
ടെഹ്റാൻ: ദീർഘദൂര മിസൈലുകൾ വികസിപ്പിക്കാനുള്ള പദ്ധതിക്കു ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. സൈനികച്ചെലവ് പൊതുബജറ്റിന്റെ അഞ്ചു ശതമാനമായി വർധിപ്പിക്കുന്നതിനും ബില്ലിൽ വ്യവസ്‌ഥയുണ്ട്. കഴിഞ്ഞവർഷം ഇതു രണ്ടുശതമാനമായിരുന്നു.

മിസൈൽ വികസന പദ്ധതി ട്രംപ് ഭരണകൂടവുമായി ഏറ്റുമുട്ടലിനു വഴിതെളിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഇറാന്റെ മിസൈൽ പദ്ധതി എന്തുവില കൊടുത്തും തടയുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു.


രക്ഷാസമിതി അംഗങ്ങളും ജർമനിയും ഉൾപ്പെടുന്ന ഗ്രൂപ്പുമായി ഇറാൻ നേരത്തെയുണ്ടാക്കിയ കരാർ പ്രകാരം മിസൈൽ വികസനത്തിനും മറ്റ് ആണവപദ്ധതികൾക്കും നിയന്ത്രണമുണ്ട്. എന്നാൽ ഇറാൻ നിർമിക്കുന്ന 1250 മൈൽ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈൽ, ആണവകരാറിന്റെ ലംഘനമാവില്ലെന്ന നിലപാടാണ് ഒബാമ ഭരണകൂടത്തിനുള്ളത്. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 173 എംപിമാർ അനുകൂലമായി വോട്ടുചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.