കലിഫോർണിയ തീപിടിത്തം: മരണം 40 ആയി
കലിഫോർണിയ തീപിടിത്തം: മരണം 40 ആയി
Sunday, December 4, 2016 11:15 AM IST
സാൻഫ്രാൻസിസ്കോ: കലിഫോർണിയയിലെ ഓക്ലൻഡിലെ വെയർഹൗസിൽ നിശാപാർട്ടിക്കിടെ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയെന്നു സംശയിക്കുന്നു. ശനിയാഴ്ച ഒമ്പതു പേരുടെ മൃതദേഹങ്ങൾ കിട്ടിയിരുന്നു.

വെയർഹൗസിലെ നൃത്തസംഗീത പരിപാടിക്ക് അമ്പതിനും നൂറിനും ഇടയ്ക്കു പേർ എത്തിയിരുന്നതായി ഓക്്ലൻഡ് അഗ്നിശമന സേനാ മേധാവി തെരേസാ റീഡ് പറഞ്ഞു. വെയർഹൗസിൽ വേണ്ടത്ര പ്രവേശന,നിർഗമന മാർഗങ്ങൾ ഉണ്ടായിരുന്നില്ല. ഓക്ലൻഡ് പ്രേതക്കപ്പൽ എന്നറിയപ്പെട്ടിരുന്ന വെയർഹൗസിലെ സുരക്ഷയെക്കുറിച്ചു നേരത്തെ പരാതി കിട്ടിയിരുന്നുവെന്നും അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.