നാട്ടിലെത്താൻ ഇന്ത്യക്കാരൻ ദുബായിൽ ആയിരത്തിലേറെകിലോമീറ്റർ നടന്നു
നാട്ടിലെത്താൻ ഇന്ത്യക്കാരൻ ദുബായിൽ ആയിരത്തിലേറെകിലോമീറ്റർ നടന്നു
Thursday, December 1, 2016 2:42 PM IST
ദുബായ്: നാട്ടിലേക്കുള്ള മടക്ക ടിക്കറ്റിനായി ആയിരത്തിലധികം കിലോമീറ്റർ ഇന്ത്യക്കാരൻ നടന്ന സംഭവത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. വണ്ടിക്കൂലിക്കു പണം ഇല്ലാത്തതിനാൽ 22 കിലോമീറ്റർ ദൂരം നടന്നാണ് തിരുച്ചിറപ്പള്ളി സ്വദേശിയായ ഗജനാഥൻ സെൽവരാജ് താമസസ്‌ഥലമായ സോനാപുരിൽനിന്ന് കരാമയിലെ ലേബർ കോടതിയിലെത്തിയിരുന്നത്.

ഗജനാഥൻ കഴിഞ്ഞിരുന്ന സോനാപുരിലെ ഒരു പാർക്കിൽനിന്ന് കരാമയിലെ കോടതിയിലെത്താൻ രണ്ടു മണിക്കൂറുകൊണ്ടാണു 22 കിലോമീറ്റർ പിന്നിട്ടിരുന്നത്. ദിവസം 44 കിലോമീറ്റർ വീതം രണ്ടു വർഷം കൊണ്ട് ആയിരത്തിലധികം കിലോമീറ്റാണ് ഇയാൾ മണലാരണ്യത്തിലൂടെ നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.