വേലുപ്പിള്ള പ്രഭാകരന്റെ സഹായി അറസ്റ്റിൽ
Tuesday, November 29, 2016 1:56 PM IST
കൊളംബോ: എൽടിടിഇയുടെ മുൻ ഉപമേധാവി കരുണ എന്ന വിനായകമൂർത്തി മുരളീധരനെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ അറസ്റ്റു ചെയ്തു. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തിൽ സൈന്യം കൊലപ്പെടുത്തിയ എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ വിശ്വസ്തനായിരുന്ന മുരളീധരൻ പിന്നീട് രാജപക്സെ സർക്കാരിൽ മന്ത്രിയായി. സർക്കാർ വാഹനങ്ങൾ ദുരുപയോഗിച്ചെന്ന കുറ്റത്തിനാണ് അദ്ദേഹത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്.

രാജപക്സെ സർക്കാർ നിലംപതിച്ചതോടെ മുരളീധരന് മന്ത്രിപദവി നഷ്‌ടമായി. ആഭ്യന്തരയുദ്ധകാലത്ത് മുരളീധരൻ മനുഷ്യാവകാശ ധ്വംസനം നടത്തിയെന്ന് യുഎൻ ഏജൻസികൾ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.