കുവൈത്ത് തെരഞ്ഞെടുപ്പ്; പ്രതിപക്ഷത്തിനു നേട്ടം
കുവൈത്ത് തെരഞ്ഞെടുപ്പ്; പ്രതിപക്ഷത്തിനു നേട്ടം
Sunday, November 27, 2016 10:38 AM IST
കുവൈത്ത്: കുവൈത്തിൽ ശനിയാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പകുതിയോളം സീറ്റുകളിൽ പ്രതിപക്ഷം വിജയിച്ചു. 50 പാർലമെന്റ് സീറ്റുകളിൽ 24 എണ്ണം പ്രതിപക്ഷ സഖ്യം സ്വന്തമാക്കി. മുൻ പാർലമെന്റിൽ സർക്കാരിനു വൻ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ നേരിയ ഭൂരിപക്ഷമായി.

തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ എംപിമാരിൽ പകുതിയോളം പേർ മുസ്്ലിം ബ്രദർഹുഡുമായി ബന്ധമുള്ളവരും സലാഫിസ്റ്റുകളുമാണ്. ജയിച്ചവരിൽ ഒരു വനിതയും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ 9 സീറ്റുകൾ നേടിയ ഷിയ വിഭാഗത്തിന് ഇക്കുറി നേടാനായത് 6 സീറ്റുകൾ മാത്രമാണ്.


70 ശതമാനം പോളിംഗ് നടന്ന രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട എംപിമാരിൽ മൂന്നിലൊന്ന് പുതുമുഖങ്ങളാണ്.എണ്ണയുടെ ആഗോള വിലയിടിവിനെ തുടർന്ന് കുവൈത്ത് സർക്കാർ ഏർപ്പെടുത്തിയ ചെലവു ചുരുക്കൽ നടപടികളും പെട്രോളിന്റെ വിലവർധനയും ബജറ്റ് പ്രതിസന്ധിക്കിടയാക്കിയ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പു നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.