മോദിയുടെ പനാജി പരാമർശം: പാക്കിസ്‌ഥാനെ പിന്തുണച്ച് ചൈന
മോദിയുടെ പനാജി പരാമർശം: പാക്കിസ്‌ഥാനെ പിന്തുണച്ച് ചൈന
Monday, October 17, 2016 11:51 AM IST
ബെയ്ജിംഗ്: ഭീകരതയുടെ മാതൃപേടകമാണു പാക്കിസ്‌ഥാനെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പാക്കിസ്‌ഥാനു പിന്തുണയുമായി ചൈന. പാക്കിസ്‌ഥാൻ ചെയ്ത ത്യാഗങ്ങൾ ലോകരാജ്യങ്ങൾ അംഗീകരിക്കണമെന്നും ഒരു രാജ്യത്തെയോ ഒരു മതത്തെയോ ഭീകരതയുമായി ബന്ധപ്പെടുത്തരുതെന്നും ചൈന വ്യക്‌തമാക്കി. ഗോവയിൽ നടന്ന ബ്രിക്സ് സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെ സാക്ഷിയാക്കിയാണു പാക്കിസ്‌ഥാൻ ഭീകരതയുടെ മാതൃപേടകമാണെന്നു മോദി പറഞ്ഞത്. ഇന്ത്യയുടെ പരാമർശത്തെ തള്ളിയ ചൈനീസ് നിലപാട് വിദേശകാര്യവക്‌താവ് ഹുവ ചൂയിംഗാണ് ഇന്നലെ വ്യക്‌തമാക്കിയത്.


ഭീകരതയ്ക്കെതിരേയുള്ള ചൈനീസ് നിലപാടിൽ മാറ്റമില്ലെന്നും രാജ്യത്തെയോ മതത്തെയോ ഭീകരവാദവുമായി ബന്ധപ്പെടുത്തുന്നതിന് എതിരാണെന്നും വിദേശകാര്യവക്‌താവ് ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു. ചൈനയും പാക്കിസ്‌ഥാനും സൗഹൃദരാജ്യങ്ങളാണ്. ഇന്ത്യയും പാക്കിസ്‌ഥാനും ഭീകരവാദത്തിന്റെ ഇരകളായ രാജ്യങ്ങളാണ്. ഭീകതയ്ക്കെതിരേ പോരാടാൻ പാക്കിസ്‌ഥാൻ ചെയ്ത ത്യാഗങ്ങൾ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും അവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.