ഇറാക്കിൽ ഭീകരാക്രമണം; 12 പേർ കൊല്ലപ്പെട്ടു
Saturday, September 24, 2016 11:36 AM IST
സമാറ: വടക്കൻ ഇറാക്കിലെ തിക്രിത്തിൽ ഭീകരർ നടത്തിയ വെടിവയ്പിലും ചാവേർ ആക്രമണത്തിലും 12 പേർക്കു ജീവഹാനി നേരിട്ടു. പടിഞ്ഞാറൻ തിക്രിത്തിലെ ചെക്കുപോസ്റ്റിൽ ഇന്നലെ ഭീകരർ നാലു സുരക്ഷാസൈനികരെ വെടിവച്ചുകൊന്നു. മറ്റൊരു ചെക്കുപോസ്റ്റിൽ കാർബോംബ് സ്ഫോടനം നടത്തി എട്ടുപേരെക്കൂടി വകവരുത്തി.