ധാക്ക കഫേ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായി ബംഗ്ലാദേശ്
ധാക്ക കഫേ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായി ബംഗ്ലാദേശ്
Saturday, August 27, 2016 4:14 AM IST
ധാക്ക ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വധിച്ചതായി ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശിന്റെ തലസ്‌ഥാനമായ ധാക്കയിൽ നടന്ന കഫേ ഭീക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ ബംഗ്ലാദേശ് സുരക്ഷ സേന വധിച്ചു. ബംഗ്ലാദേശിൽ ജനിച്ച കനേഡിയൻ പൗരത്വമുള്ള തമീം അഹമ്മദ് ചൗധരിയാണ് കൊല്ലപ്പെട്ടത്. ഇയാളെ കൂടാതെ മൂന്നു ഐഎസ് ഭീകരരും കൊല്ലപ്പെട്ടു.<യൃ><യൃ> ശനിയാഴ്ച പുലർച്ചെ നാരായൺഗഞ്ചിലെ ഒളിത്താവളങ്ങളിൽ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചതെന്ന് ഭീകര വിരുദ്ധ സംഘത്തിന്റെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സോനോവർ ഹുസൈൻ പറഞ്ഞു. ഐഎസിന്റെ ബംഗ്ലാദേശിലെ പ്രധാന പോരാളിയായ ചൗധരി മൂന്നു വർഷങ്ങൾക്ക് മുമ്പാണ് രാജ്യത്ത് മടങ്ങിയെത്തുന്നത്.<യൃ><യൃ>കഴിഞ്ഞ ജൂലൈ ഒന്നിനാണ് ബംഗ്ലാദേശ് തലസ്‌ഥാനത്തെ നയതന്ത്ര സ്‌ഥാപനങ്ങൾക്കു സമീപത്തെ ഹോളി ആർട്ടിസാൻ ബേക്കറി കഫേയിൽ ഒരു ഇന്ത്യക്കാരി ഉൾപ്പെടെ 20 പേരെ ഭീകരർ വധിച്ചത്. ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാരും ആറു ഭീകരരും കൊല്ലപ്പെട്ടിരുന്നു. പിന്നീടു അമാഖ് വാർത്ത ഏജൻസിയിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.