ഗുലെന്റെ സഹായികളുടെ സ്‌ഥാപനങ്ങളിൽ റെയ്ഡ്
ഗുലെന്റെ സഹായികളുടെ സ്‌ഥാപനങ്ങളിൽ റെയ്ഡ്
Thursday, August 18, 2016 12:40 PM IST
ഈസ്താംബൂൾ: തുർക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറി നീക്കത്തിനു പ്രേരണ നൽകിയെന്ന് ആരോപിക്കപ്പെടുന്ന മുസ്ലിം പുരോഹിതൻ ഫെത്തുള്ള ഗുലെനു സാമ്പത്തിക സഹായം നൽകുന്നവരെന്നു സംശയിക്കുന്നവരുടെ ബിസിനസ് സ്‌ഥാപനങ്ങളിൽ തുർക്കി പോലീസ് റെയ്ഡ് ആരംഭിച്ചു. 15 പ്രവിശ്യകളിലായി ആയിരത്തോളം പോലീസ് ഉദ്യോഗസ്‌ഥരെയാണു തെരച്ചിലിനു നിയോഗിച്ചിട്ടുള്ളത്. പ്രോസിക്യൂട്ടർമാർ 187 അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചു.


സൈനിക അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് 40,029 സർക്കാർ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി പ്രധാനമന്ത്രി ബിനാലി യിൽദിറിം അറിയിച്ചു. ഇതിനിടെ ശിക്ഷാ കാലാവധി പൂർത്തിയാകാറായ 38000 തടവുകാരെ വിട്ടയയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് ജയിലിൽ ഇടം നൽകാനാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.