വൈദികനെ കഴുത്തറത്തു കൊന്ന ശേഷം ഭീകരനു ക്രൂരപുഞ്ചിരി
വൈദികനെ കഴുത്തറത്തു കൊന്ന ശേഷം ഭീകരനു ക്രൂരപുഞ്ചിരി
Saturday, July 30, 2016 12:22 PM IST
പാരീസ്: വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് വൈദികന്റെ ശിരസ് ബലിവേദിയിൽ അമർത്തി കഴുത്തറത്തു കൊല്ലുമ്പോൾ ആ കൊടുംഭീകരന്റെ കൈകൾ തെല്ലും വിറച്ചിരുന്നില്ല. കഴുത്തിൽ കത്തി ഓരോ തവണ അമർത്തുമ്പോഴും അവന്റെ മുഖത്ത് ക്രൂരമായ പുഞ്ചിരി വിടർന്നിരുന്നു. വടക്കൻ ഫ്രാൻസിലെ റുവൻ നഗരത്തിനടത്തുള്ള സാൻ എറ്റ്യൻ ഡു റുവ്റ കത്തോലിക്കാ ദേവാലയത്തിൽ ഫാ. ഷാക് ഹാമലിനെ നിഷ്ഠുരമായി വധിക്കുന്നതു നേരിൽകാണാൻ വിധിക്കപ്പെട്ട സിസ്റ്റർ യൂഗെറ്റ് പെറോണിന്റെ വെളിപ്പെടുത്തലാണിത്.

അവർ രണ്ടു പേരുണ്ടായിരുന്നു. കൊലനടത്തിയ ചെറുപ്പക്കാരൻ ഒരുതരം ഭ്രാന്തമായ അവസ്‌ഥയിലായിരുന്നു. അയാൾ ഒരു കലാപകാരിയുടെ ആവേശവും തിടുക്കവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അട്ടഹാസമോ പൊട്ടിച്ചിരിയോ ഉണ്ടായില്ല. എന്നാൽ, മറ്റെയാൾ ശാന്തനായി എല്ലാം നോക്കിനിൽക്കുകയായിരുന്നു:–സിസ്റ്റർ കൂട്ടിച്ചേർത്തു. സംഭവം നടക്കുമ്പോൾ പള്ളിയിൽ സിസ്റ്റർ യൂഗെറ്റ് പെറോണിനൊപ്പം സിസ്റ്റർ ഹെലൻ ഡെകോയുമുണ്ടായിരുന്നു. ഇരുവരും 80 വയസ് കഴിഞ്ഞവർ. കുർബാന യ്ക്ക് ഒപ്പം വന്ന സിസ്റ്റർ ഡാനിയേ ൽ ഭീകരരുടെ പിടിയിൽ പെടാതെ രക്ഷപ്പെട്ടിരുന്നു. അൾത്താരയിലെ മനുഷ്യക്കുരുതി കണ്ടു നടുങ്ങിവിറച്ച സിസ്റ്റർ ഹെലൻ ഒരവസരത്തിൽ ഭീകരരോട്, ഒന്നിരുന്നോട്ടെ എന്ന് അപേക്ഷിച്ചു. തടവുകാരായി പിടിക്കപ്പെട്ടവരെ ല്ലാം അതുവരെ നിൽക്കുകയായിരുന്നു. ”ഞാൻ എന്റെ ഊന്നുവടി എടുക്കാൻ അവരോട് അനുമതി ചോദിച്ചു:’–സിസ്റ്റർ യൂഗെറ്റ് പറ ഞ്ഞു. അതിനെല്ലാം അനുമതിയും കിട്ടി. പിന്നീട് ഭീകരർ മതങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. “” ഖുറാനെക്കുറിച്ച് വല്ലതും അറിയാമോ?’’ ആദ്യ ചോദ്യം. അറിയാമെന്നു സിസ്റ്റർ ഹെലൻ പറഞ്ഞു. “”ബൈബിൾ പോലെ ഞാൻ ബഹുമാനിക്കുന്നതാണു വിശുദ്ധ ഖുറാൻ. അതിലെ നിരവധി സുറാകൾ ഞാൻ വായിച്ചിട്ടുണ്ട്. അതിൽ സമാധാനത്തെക്കുറിച്ചു പറയുന്ന സൂറാകൾ എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചിട്ടുമുണ്ട്:’– സിസ്റ്റർ ഹെലൻ മറുപടി പറഞ്ഞു.


“”സമാധാനം, അതാണു ഞങ്ങൾക്കു വേണ്ടത്’’ ഭീകരരിൽ ഒരാൾ പറഞ്ഞു. “” സിറിയയിൽ ബോംബിം ഗ് തുടരുന്നിടത്തോളം കാലം ഞങ്ങളുടെ ആക്രമണം തുടരും. അതെല്ലാദിവസവും സംഭവിക്കും. നിങ്ങൾ അതു നിറുത്തുമ്പോൾ ഞങ്ങളും നിറുത്തും’’– അയാൾ കൂട്ടിച്ചേർത്തു. “”മരിക്കാൻ ഭയമുണ്ടോ?ഭീകരന്റെ അടുത്ത ചോദ്യം. “”ഇല്ല’’ സിസ്റ്റർ യൂഗെറ്റിന്റെ മറുപടി. എന്തുകൊണ്ട്?’ഞാൻ ദൈവത്തി ൽ വിശ്വസിക്കുന്നു. അതുകൊണ്ട് ഞാൻ സന്തോഷവതിയാണ്. അതെനിക്കറിയാം.’’ സിസ്റ്റർ ഹെലൻ ഉറച്ചസ്വരത്തിൽ മറുപടി പറഞ്ഞു. എന്നിട്ട് സാവധാനം കണ്ണുകളടച്ചു പ്രാർഥനയിൽ മുഴുകി.

പിന്നെ ദൈവത്തെക്കുറിച്ചായി അവരുടെ സംസാരം. “”ക്രിസ്തുവിന് ഒരേ സമയം ദൈവവും മനുഷ്യനുമായിരിക്കാനാവില്ല. നിങ്ങൾക്കു തെറ്റുപറ്റിയിരിക്കുന്നു’’ ഒരാൾ പറഞ്ഞു. ആയിരിക്കാം, പക്ഷേ അങ്ങനെ പറയുന്നതു ശരിയല്ല.’’ സിസ്റ്റർ യൂഗെറ്റ് ഇങ്ങനെ പറഞ്ഞിട്ടു മരണം വരിക്കാൻ തയാറായി കണ്ണുകളടച്ചു. ഏതുനിമിഷവും മരണം വന്നെത്തുമെന്ന ചിന്തയിൽ അവർ ഇങ്ങനെ പ്രാർഥിച്ചു. “” ദൈവമേ, ഞാൻ എന്റെ ജീവൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് രണ്ട് ഐഎസ് ഭീകരർ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന ഫാ. ഷാക് ഹാമലിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. വിശുദ്ധ കുർബാനയിൽ സംബന്ധിക്കാനെത്തിയവരെ ബന്ദികളാക്കിയശേഷടമായിരുന്നു കൊലപാതകം . ബന്ദികളായി പിടിച്ചവരിൽ സിസ്റ്റർ യൂഗെറ്റ് പെറോണും സിസ്റ്റർ ഹെലൻ ഡെംകോയുമുണ്ടായിരുന്നു. ബഹളത്തിനിടയിൽ രക്ഷപ്പെട്ട മറ്റൊരു കന്യാസ്ത്രീയാണു പോലീസിൽ വിവരമറിച്ചത്. പോലീസിന്റെ തിരിച്ചടിയിൽ 19വയസുകാരായ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ഫാ. ഹാമലിന്റെ മൃതദേഹ സംസ്കാരം ചൊവ്വാഴ്ചയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.