വാഷിംഗ്ടൺ: ടെക്സസിലെ ബാസ്ട്രോപ്പ് പട്ടണത്തിലെ ഫ്ളാറ്റിൽ ശനിയാഴ്ച അക്രമി നടത്തിയ വെടിവയ്പിൽ രണ്ടു സ്ത്രീകളും ഒരു പുരുഷനും കുട്ടിയും കൊല്ലപ്പെട്ടു. മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയും കൊല്ലപ്പെട്ടെന്ന് പോലീസ് വക്‌താവ് വിക്കി സ്റ്റെഫാനിക് പറഞ്ഞു.