യുഎസിലെ ഹിന്ദുക്ഷേത്രത്തിന്റെ സുരക്ഷാച്ചുമതല മുസ്ലിമിന്
Sunday, July 24, 2016 11:30 AM IST
വാഷിംഗ്ടൺ: യുഎസിലെ ഇന്ത്യാനാപോളിസിലെ ഹൈന്ദവ ക്ഷേത്രത്തിന്റെ സുരക്ഷാച്ചുമതല ഇന്ത്യൻ വംശജനായ മുസ്്ലിം പോലീസ് ഓഫീസർക്ക്. മുംബൈയിൽ ജനിച്ച ജാവേദ് ഖാൻ 2001ലാണ് ഇന്ത്യാനയിൽ താമസമാരംഭിച്ചത്. ലോക്കൽ പോലീസിൽ ലഫ്റ്റനന്റായ ജാവേദ് ഇപ്പോൾ ക്ഷേത്രത്തിന്റെ സെക്യൂരിറ്റി വിഭാഗം ഡയറക്ടറാണ്. തെയ്കോണ്ടോയിൽ എട്ടു ഡിഗ്രി ബ്ലാക്ബൽറ്റ് നേടിയ ജാവേദ് ബോക്സിംഗ് ചാമ്പ്യനുമാണ്. ജാവേദിനെ പോലീസ് തന്നെയാണ് ക്ഷേത്രസുരക്ഷയ്ക്കു നിയമിച്ചതെന്നും അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ തങ്ങൾക്ക് ഏറെ സംതൃപ്തിയുണ്ടെന്നും ക്ഷേത്രത്തിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ രവി പത്താർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.