തുർക്കിയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു
തുർക്കിയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു
Wednesday, July 20, 2016 10:03 PM IST
അങ്കാറ: തുർക്കിയിൽ മൂന്നു മാസത്തേക്ക് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. രാജ്യത്തു പരാജയപ്പെട്ട സൈനിക അട്ടിമറിയെത്തുടർന്നാണു പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ആവശ്യപ്രകാരം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണു അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം കൈകൊണ്ടത്.

അങ്കാറയിൽ നടന്ന ദേശീയ സുരക്ഷാ യോഗങ്ങൾക്കു ശേഷം ബുധനാഴ്ച രാത്രിയിലാണു പ്രസിഡന്റ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. തുർക്കിഷ് ഭരണഘടനയിലെ ആർട്ടിക്കിൾ 121 പ്രകാരം ആറു മാസം വരെ അടിയന്തരാവസ്‌ഥ അനുവദനീയമാണ്.


കഴിഞ്ഞ വെള്ളിയാഴ്ച തുർക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറിശ്രമം ജനകീയ സഹകരണത്തോടെ പ്രസിഡന്റ് അടിച്ചമർത്തിയിരുന്നു. അട്ടിമറിയുമായി ബന്ധപ്പെട്ട് ഇതിനകം അരലക്ഷത്തിലധികം പേർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.