ട്രംപിനെതിരേ ഹില്ലരി ക്ലിന്റൺ
ട്രംപിനെതിരേ ഹില്ലരി ക്ലിന്റൺ
Wednesday, July 20, 2016 12:12 PM IST
വാഷിംഗ്ടൺ: റിപ്പബ്ളിക്കൻ പാർട്ടി നോമിനി ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ കാലുകുത്താൻ അനുവദിക്കരുതെന്നു ഡെമോക്രാറ്റ് പാർട്ടി ടിക്കറ്റ് ഉറപ്പായ ഹില്ലരി ക്ലിന്റൺ വോട്ടർമാരോട് അഭ്യർഥിച്ചു. വൈറ്റ് ഹൗസിന്റെ വെസ്റ്റ് വിംഗിലുള്ള ഓവൽ ഓഫീസാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ്.

ട്രംപിന്റെ നോമിനേഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടശേഷം നൽകിയ ട്വിറ്റർ സന്ദേശത്തിലാണ് ഹില്ലരി വോട്ടർമാരോട് ഈ അഭ്യർഥന നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.