അമേരിക്കയിൽ വീണ്ടും വെടിവയ്പ്: മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു
അമേരിക്കയിൽ വീണ്ടും വെടിവയ്പ്: മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു
Sunday, July 17, 2016 11:20 AM IST
വാഷിംഗ്ടൺ: അമേരിക്കയിൽ ലൂയിസിയാനയിലെ ബാറ്റൺ റൂഷിൽ അജ്‌ഞാതരുടെ വെടിയേറ്റു മൂന്നു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അക്രമികളിൽ ഒരാളെ പോലീസ് വെടിവച്ചുകൊന്നു. രണ്ടു പേർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

പോലീസ് ആസ്‌ഥാനത്തിനും എയർലൈൻ ഹൈവേയ്ക്കും സമീപമായിരുന്നു സംഭവം. ഇതേത്തുടർന്ന് എയർലൈൻ ഹൈവേ അടച്ചിട്ടു. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നു പോലീസ് നിർദേശം നല്കി. ലൂയിസിയാനയിൽ 12 ദിവസം മുമ്പാണ് ആൾട്ടൺ സ്റ്റെർലിംഗ് എന്ന കറുത്തവർഗക്കാരൻ പോലീസിന്റെ വെടിയേറ്റു മരിച്ചത്. എയൽലൈൻ ഹൈവേയിലൂടെ തോക്കുമായി ആളുകൾ നടന്നു നീങ്ങുന്നതായി പോലീസിനു ഫോൺ സന്ദേശം എത്തിയിരുന്നു. ഇതു പരിശോധിക്കാനായി പുറത്തിറങ്ങിയ പോലീസുകാരാണ് ആക്രമിക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.