ധാക്ക ഭീകരാക്രമണം: ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
ധാക്ക ഭീകരാക്രമണം: ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
Friday, July 1, 2016 8:56 PM IST
ധാക്ക: ധാക്കയിലെ ഹോളി ആർട്ടിസാൻ ബേക്കറി കഫേയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു. കഫേയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് ഭീകര സംഘം ആക്രമണം നടത്തിയത്. 24 പേരെ വധിച്ചെന്നാണ് ഐഎസ് ഭീകര സംഘടനയുടെ അവകാശവാദം. എന്നാൽ, രണ്ട് ഇറ്റാലിയൻ നയതന്ത്രജ്‌ഞർ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടതായും 15 പേർക്കു പരിക്കേറ്റതായും പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.

20 വിദേശികൾ അടക്കം 60ഓളം പേരെ ബന്ദികളാക്കിയിരുന്നു. അതിൽ 12പേരെ മോചിപ്പിച്ചതായി പോലീസ് അറിയിച്ചു. എട്ട് ബന്ദികളെ പോലീസ് നടപടി ആരംഭിക്കുന്നതിനു മുമ്പുതന്നെ തീവ്രവാദികൾ വിട്ടയച്ചിരുന്നു. നാലു പേരെ ഓപ്പറേഷനിടയ്ക്ക് പോലീസ് മോചിപ്പിക്കുകയായിരുന്നു. ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനായി ജയിലിൽ കഴിയുന്ന ഒരു തീവ്രവാദിയെ മോചിപ്പിക്കണം, രക്ഷപ്പെടാനുള്ള വഴിയൊരുക്കിത്തരണം തുടങ്ങിയ ആവശ്യങ്ങൾ ഭീകരർ മുന്നോട്ടുവച്ചതായാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.