യെമനിൽ പോരാട്ടം രൂക്ഷം; 80 മരണം
യെമനിൽ പോരാട്ടം രൂക്ഷം; 80 മരണം
Tuesday, June 28, 2016 12:53 PM IST
ഏഡൻ: യെമനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യോമാക്രമണത്തിലും പോരാട്ടത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. ഷിയാ വിമതരുടെ(ഹൗതികൾ) കൈവശമുള്ള ടെയിസിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ 19 സാധാരണക്കാർ ഉൾപ്പെടെ 34 പേർക്കു ജീവഹാനി നേരിട്ടു. സനായ്ക്കു തെക്ക് നഹമിൽ ഏറ്റുമുട്ടലുകളിൽ 12 വിമതരും മൂന്നു സൈനികരും മരിച്ചു. മാരിബ് നഗരത്തിൽ പത്തുപേർ കൊല്ലപ്പെട്ടു.

മഹ്ഫെഡിൽ ഡ്രോൺ ആക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു സിവിലിയന്മാർ കൊല്ലപ്പെട്ടു. കുവൈത്തിൽ സമാധാന ചർച്ച നടക്കുന്നതിനിടയിലാണ് വ്യോമാക്രണവും ഏറ്റുമുട്ടലും നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.