ചൈനയിൽ ബാങ്ക് ജീവനക്കാർക്ക് പരിശീലകന്റെ വക തല്ല്
Tuesday, June 21, 2016 12:25 PM IST
ബെയ്ജിംഗ്: ചൈനയിൽ ഗ്രാമീണ ബാങ്ക് ജീവനക്കാരെ പരിശീലിപ്പിക്കാൻ എത്തിയ ട്രെയിനർ ജീവനക്കാരെ വടികൊണ്ടു മർദിക്കുന്ന വീഡിയോ വൈറലായി. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലെ റൂറൽ കൊമേഴ്സ്യൽ ബാങ്ക് ജീവനക്കാർക്കാണ് അടി കിട്ടിയത്.

പരീക്ഷയിൽ സ്കോർ കുറഞ്ഞതാണു പരിശീലകനെ ചൊടിപ്പിച്ചത്. 200 പേർക്കായിരുന്നു പരിശീലനം. മാർക്കു കുറഞ്ഞുപോയ എട്ടുപേരോട് പരിശീലകൻ ജിയാംഗ് വിശദീകരണം തേടി. ഇതെത്തുടർന്ന് ജിയാംഗ് എല്ലാവരുടെയും കാൺകെ ഇവരെ മർദിക്കുകയായിരുന്നു. ശിക്ഷയുടെ ഭാഗമായി ഏതാനും വനിതാ ജീവനക്കാരുടെ മുടി മുറിക്കുകയും ചില പുരുഷന്മാരുടെ താടി വടിക്കുകയും ചെയ്തു. മൊബൈൽ ഫോണിൽ പിടിച്ച ദൃശ്യങ്ങൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.