ഓർത്തഡോക്സ് സൂനഹദോസ് ക്രീറ്റിൽ തുടങ്ങി
Monday, June 20, 2016 11:56 AM IST
ഹെരാക്ലിയോൺ (ക്രീറ്റ്): ഓർത്തഡോക്സ് സഭകളുടെ സാർവത്രിക സൂനഹദോസിൽനിന്നു റഷ്യൻ ഓർത്തഡോക്സ് അടക്കം നാലു സഭകൾ വിട്ടുനിന്നു. പത്തു സഭകളാണ് ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ ആരംഭിച്ച സൂനഹദോസിൽ പങ്കെടുക്കുന്നത്.

കോൺസ്റ്റാന്റിനോപ്പിളിലെ ബർത്തലോമ്യ പാത്രിയർക്കീസിന്റെ നേതൃത്വത്തിലാണ് സമ്മേളനം. 1053–ലെ സഭാ വിഭജനത്തിനു ശേഷം ഇതാദ്യമാണ് ഓർത്തഡോക്സ് സഭകളുടെ സാർവത്രിക സൂനഹദോസ്. 55 വർഷത്തെ ഒരുക്കത്തിനു ശേഷം നടക്കുന്ന സിനഡിൽനിന്നു നാലു സഭകൾ വിട്ടുനിന്നത് തിരിച്ചടിയായി.


റഷ്യക്കു പുറമേ ബൾഗേറിയ, ജോർജിയ, അന്ത്യോക്യ (ഗ്രീക്ക്) എന്നിവിടങ്ങളിലെ പാത്രിയർക്കീസുമാർ വിട്ടുനിന്നു. ആദ്യം വിട്ടുനിൽക്കുമെന്നു സൂചിപ്പിച്ച സെർബിയൻ പാത്രിയർക്കീസ് സിനഡിന് എത്തി. പന്തക്കുസ്ത ഞായറാഴ്ച തുടങ്ങിയ സിനഡ് 27 വരെ തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.