കർദിനാൾ കാപോവില്ല അന്തരിച്ചു
കർദിനാൾ കാപോവില്ല അന്തരിച്ചു
Friday, May 27, 2016 11:54 AM IST
വത്തിക്കാൻസിറ്റി: വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ മുൻ സെക്രട്ടറി കാർഡിനൽ ലോറിസ് ഫ്രാൻസെസ്കോ കാപോവില്ല ഇറ്റലിയിലെ ബർഗാമോ നഗരത്തിൽ വ്യാഴാഴ്ച അന്തരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നൂറാം ജന്മദിനം ആഘോഷിച്ച അദ്ദേഹം സഭയിലെ ഏറ്റവും പ്രായംകൂടിയ കർദിനാളായിരുന്നു. കർദിനാൾ കാപോവില്ലയുടെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു.

ഇറ്റലിയിലെ പാദുവയ്ക്കു സമീപം പോന്റെലോംഗോയിലാണു ജനനം. 1940ൽ വൈദികനായി. രണ്ടാംലോക മഹായുദ്ധകാലത്ത് സൈനിക ചാപ്ളയിനായി സേവനം അനുഷ്ഠിച്ചു.1967ലാണ് ഫാ. കാപോവില്ല ബിഷപ്പായി അഭിഷിക്‌തനാവുന്നത്. 2014ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കാർഡിനൽ പദവിയിലേക്ക് ഉയർത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.