ട്രംപിനെതിരേ പ്രതിഷേധം
Wednesday, May 25, 2016 11:49 AM IST
വാഷിംഗ്ടൺ: ന്യൂമെക്സിക്കോയിൽ ട്രംപിന്റെ റാലി തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിഷേധ പ്രകടനക്കാർക്കു നേരേ പോലീസ് കുരുമുളകു സ്പ്രേ പ്രയോഗിക്കുകയും പുകബോംബുകൾ എറിയുകയും ചെയ്തു.

ബാരിക്കേഡുകൾ തകർത്ത പ്രകടനക്കാർ ടീ ഷർട്ടുകൾ കത്തിക്കുകയും പോലീസിനു നേർക്കു കുപ്പികൾ വലിച്ചെറിയുകയും ചെയ്തു. ബഹളത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ട്രംപ് ഫാസിസ്റ്റ് എന്നെഴുതിയ പ്ലക്കാർഡുകളുമായാണു ചിലർ എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.