ആകർഷണതരംഗം കണ്ടെത്തിയതിനു ബ്രേക്ത്രൂ പുരസ്കാരം
Wednesday, May 4, 2016 11:39 AM IST
ലണ്ടൻ: ഗുരുത്വാകർഷണ തരംഗ ങ്ങൾ കണ്ടെത്തിയ സംഘത്തിനു 30 ലക്ഷം ഡോളറിന്റെ പ്രത്യേക ബ്രേക്ത്രൂ പുരസ്കാരം. ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി (ലിംഗാ)യുടെ സ്‌ഥാപകരായ മൂന്നുപേരും ഇതിൽ 10 ലക്ഷം രൂപ പങ്കുവയ്ക്കും. ശേഷം 20ലക്ഷം ഇതുമായി സഹകരിച്ച1012 ശാസ്ത്രജ്‌ഞർക്കു വീതംവയ്ക്കും.

ഇന്ത്യയിൽനിന്ന് ഏതാനുംപേർ ഇതിൽ സഹകരിച്ചിട്ടുണ്ട്. കലിഫോ ർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോ ളജി (കാൽടെക്)യിലെ റോണാൾഡ് ഡ്രവർ, കിപ് തോർനെ, റെയ്നർ വൈസ് എന്നിവരാണു ലിംഗാസ്‌ഥാപകർ.


റഷ്യയിലെ യൂറി മിൽനർ, ഫേസ്ബുക്കിന്റെ മാർക്ക് സുക്കർബർഗ്, ഗൂഗിൾ സഹസ്‌ഥാപകൻ സെർജി ബ്രിൻ, ആലിബാബ സ്‌ഥാപകൻ ജായ്ക്ക് മാ തുടങ്ങിയ നവയുഗ കോടീശ്വരന്മാർ ചേർന്നാണു ബ്രേക്ത്രൂ പുരസ്കാരം സ്‌ഥാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.