കൊള്ളക്കാർ വെടിവച്ചു; നൈജീരിയൻ കർദിനാൾ രക്ഷപ്പെട്ടു
കൊള്ളക്കാർ വെടിവച്ചു; നൈജീരിയൻ കർദിനാൾ രക്ഷപ്പെട്ടു
Tuesday, May 3, 2016 11:59 AM IST
അബൂജ: നൈജീരിയയിലെ എഡോ സംസ്‌ഥാനത്തു കാർ യാത്രയ്ക്കിടയിൽ അക്രമികളുടെ വെടിവയ്പിൽ അബൂജ ആർച്ച് ബിഷപ് കർദിനാൾ ജോൺ ഒനായെകൻ നിരപായം രക്ഷപ്പെട്ടു. വെടിയുണ്ടകൾ കാറിന്റെ ചില്ലുതകർക്കുകയും ഡോറിൽ തുള വീഴിക്കുകയും ചെയ്തു.

നൈജീരിയ–ബെനിൻ അതിർത്തിയിൽ ആൾക്കാരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഫുലാനി ഗോത്രവർഗക്കാരാണു സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു. മുസ്ലിംകളാണ് ഇവർ. താൻ കർദിനാളോ ക്രൈസ്തവനോ ആയതുകൊണ്ടല്ല ആക്രമണമെന്നു കരുതുന്നതായി കർദിനാൾ പിന്നീടു പറഞ്ഞു.

മൂന്ന് അക്രമികൾ ഉണ്ടായിരുന്നതായി ഡ്രൈവർ പറഞ്ഞു. ഒരു ഈന്തപ്പനത്തോട്ടത്തിൽ നിന്നാണ് അവർ ഇറങ്ങി വന്നത്. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ കാർ വേഗം തീരെ കുറച്ചപ്പോഴാണ് വെടിവയ്പ്. മുന്നിൽ നിന്നു രണ്ടുപേരും പിന്നിൽ ഒരാളുമുണ്ടായിരുന്നു.


വേഗം വണ്ടി പിന്നോട്ടെടുത്ത് അകലെയെത്തിച്ചു.എഡോ സംസ്‌ഥാനത്തെ അക്രമവിമുക്‌തമാക്കാൻ സർക്കാർ നടപടി എടുക്കണമെന്ന് കർദിനാൾ ആവശ്യപ്പെട്ടു. ബെനിനിൽ ഒരു രൂപതയുടെ പത്താം വാർഷികത്തിൽ പങ്കെടുത്തിട്ടു മടങ്ങുമ്പോൾ വെള്ളിയാഴ്ച വൈകുന്നേരം 5.30നാണു സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.