ചാരവൃത്തി: ഉത്തരകൊറിയ അമേരിക്കക്കാരനെ ശിക്ഷിച്ചു
Friday, April 29, 2016 12:05 PM IST
സീയൂൾ: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ഉത്തരകൊറിയൻ വംശജനായ അമേരിക്കക്കാരനെ ഉത്തരകൊറിയ ശിക്ഷിച്ചതായി ചൈനയുടെ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. പത്തുവർഷം കഠിന ജോലിക്കാണ് ശിക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് കിംഗ് ദോംഗ് ചുളിനെ അറസ്റ്റ് ചെയ്തത്.