അറബിസേന ഇടപെട്ടാല്‍ മൂന്നാം ലോകമഹായുദ്ധം: റഷ്യ
Saturday, February 13, 2016 11:44 PM IST
ബര്‍ലിന്‍: സിറിയയിലേക്ക് കരസേനയെ അയയ്ക്കാനുള്ള ചില അറേബ്യന്‍ രാജ്യങ്ങളുടെ നീക്കത്തിനെതിരേ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വെദെവ് മുന്നറിയിപ്പു നല്‍കി. അറബിസൈന്യം ഇടപെട്ടാല്‍ അതു മൂന്നാംലോകമഹായുദ്ധത്തിനു തുടക്കം കുറിച്ചേക്കാമെന്ന് ഒരു ജര്‍മന്‍ ബിസിനസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ കമാന്‍ഡിന്റെ കീഴില്‍ സൈന്യത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ഈയിടെ സൌദി അറേബ്യയും മറ്റും ആലോചന നടത്തിയിരുന്നു. കരയാക്രമണം ഉണ്ടായാല്‍ യുദ്ധം തുടരുകയാവും ഫലം. അറബി, അമേരിക്കന്‍ സുഹൃത്തുക്കള്‍ ഇക്കാര്യം ചിന്തിക്കണം.


നീണ്ടുനില്‍ക്കുന്ന യുദ്ധമാണോ അവര്‍ ആഗ്രഹിക്കുന്നത്?എളുപ്പത്തില്‍ യുദ്ധം ജയിക്കാമെന്ന് കരുതുന്നുണ്േടാ? അസാധ്യം. അറബിലോകത്ത് എല്ലാവരും പരസ്പരം പോരടിക്കുകയാണ്. എല്ലാം അതീവ സങ്കീര്‍ണമാണ്. യുദ്ധം തീരാന്‍ വര്‍ഷങ്ങളോ ദശകങ്ങളോ എടുക്കും.

ഇതിന്റെ ആവശ്യമുണ്േടാ-മെദ്്വെദെവ് ചോദിച്ചു. പുതിയ ലോക മഹായുദ്ധത്തിന് ഇടകൊടുക്കാതെ സമാധാന ചര്‍ച്ചയ്ക്ക് ബന്ധപ്പെട്ടവര്‍ എല്ലാവരും തയാറാവുകയാണു വേണ്ടതെന്നും റഷ്യന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.