ക്രിസ് ക്രിസ്റി പിന്മാറി
Friday, February 12, 2016 11:18 PM IST
വാഷിംഗ്ടണ്‍ : ന്യൂഹാംഷയര്‍ പ്രൈമറിയില്‍ ആറാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയാവാനുള്ള മോഹം ഉപേക്ഷിച്ചു. മത്സരത്തില്‍നിന്നു പിന്മാറുകയാണെന്ന് 53 കാരനായ ക്രിസ്റി ഫേസ്ബുക്കില്‍ അറിയിച്ചു. മുന്‍ ഹ്യൂലറ്റ്പാക്കാര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് കാര്‍ലി ഫിയോറിനയും പിന്മാറി. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി മത്സരരംഗത്തുണ്ടായിരുന്ന ഏക വനിതയായ ഫിയോറിനയ്ക്ക് ന്യൂഹംഷയറില്‍ ഏഴാം സ്ഥാനമാണു കിട്ടിയത്.

ന്യൂഹാംഷയറില്‍ വന്‍വിജയം നേടിയ ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഏഴുസ്ഥാനാര്‍ഥി മോഹികളാണ് ഇനി രംഗത്തുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.