കൊറിയയില്‍ പ്രതിസന്ധി: കെയ്സോംഗ് ഫാക്ടറി അടച്ചു
Friday, February 12, 2016 11:19 PM IST
പാജു : ഉത്തരകൊറിയയുടെ റോക്കറ്റ് പരീക്ഷണത്തിനു ശിക്ഷയായി കെയ്സോംഗിലെ ഉത്തര-ദക്ഷിണ കൊറിയന്‍ സംയുക്ത വ്യാവസായിക സമുച്ചയത്തിലെ ഫാക്ടറികള്‍ ദക്ഷിണ കൊറിയ അടച്ചു. ഉത്തരകൊറിയന്‍ അതിര്‍ത്തി കടന്നു ഡസന്‍ കണക്കിനു ദക്ഷിണകൊറിയന്‍ ട്രക്കുകള്‍ തിരിച്ചുപോരികയാണ്.

ദക്ഷിണകൊറിയയുടെ നടപടി യുദ്ധപ്രഖ്യാപനത്തിനു സമാനമാണെന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി. കെയ്സോംഗിലെ 124 ദക്ഷിണ കൊറിയന്‍ കമ്പനികളില്‍ 55,000 ഉത്തരകൊറിയക്കാരാണു ജോലി ചെയ്തിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.