തായ്വാന്‍ ഭൂകമ്പം: 124 പേര്‍ മണ്ണിനടിയില്‍
തായ്വാന്‍ ഭൂകമ്പം: 124 പേര്‍ മണ്ണിനടിയില്‍
Monday, February 8, 2016 12:21 AM IST
തായ്നന്‍: തായ്വാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. ഭൂമികുലുക്കത്തില്‍ തകര്‍ന്ന 16 നില കെട്ടിടമായ വെയ് കുവാന്‍ അപ്പാര്‍ട്ട്മെന്റിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ 124 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.

റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന അപ്പാര്‍ട്ട്മെന്റിന്റെ സുരക്ഷ സംബന്ധിച്ച അന്വേഷണം ആരംഭിച്ചു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്.

രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘത്തിനൊപ്പം തെളിവുകള്‍ ശേഖരിക്കുന്നതിനായി മൂന്നംഗ കമ്മീഷനെ നിയമിച്ചു. കെട്ടിടത്തിന്റെ ഭിത്തികളില്‍ പലയിടത്തായി വിള്ളല്‍ കാണപ്പെട്ടിരുന്നതായും പല ഭാഗങ്ങളും ഇടിഞ്ഞു വീണിരുന്നതായും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരുടെ ബന്ധുക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനായി കുഴിക്കുന്നതിനു മുമ്പ് ഡിറ്റക്ടര്‍ ഉപയോഗിച്ച് കുഴിക്കുന്ന സ്ഥാനങ്ങളില്‍ ആരുമില്ലെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ഇത് രക്ഷാ പ്രവര്‍ത്തനം വൈകുന്നതിനു കാരണമാകുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.


ചില വിദ്യാര്‍ഥികള്‍ ഇവിടെ റൂം വാടകയ്ക്കെടുത്തു താമസിക്കുന്നുണ്ട്. എന്നാല്‍ അത് രജിസ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ കുടുങ്ങി കിടക്കുന്നവരുടെ എണ്ണം കൂടാനും സാധ്യതയുണ്െടന്നു പറയപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.