നേപ്പാളില്‍ ഇന്നു പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്
Sunday, October 11, 2015 11:28 PM IST
കാഠ്മണ്ഡു: നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയെ ഇന്നു തെരഞ്ഞെടുക്കും. ഇതിനു മുന്നോടിയായി പ്രധാനമന്ത്രി സുശീല്‍ കൊയ്രാള ഇന്നലെ രാജി സമര്‍പ്പിച്ചിരുന്നു. നേപ്പാളി കോണ്‍ഗ്രസ് നേതാവായ സുശീല്‍ കൊയ്രാള വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കിയിട്ടുണ്ട്. സിപിഎന്‍-യുഎംഎല്‍ സഖ്യം ചെയര്‍മാന്‍ കെ.പി. ശര്‍മ ഒലിയാണ് എതിരാളി. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സമവായത്തിലെത്തുന്നതില്‍ രാഷ്ട്രീയകക്ഷികള്‍ പരാജയപ്പെട്ടിരുന്നു. രാജ്യത്തെ പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് പ്രധാനമന്ത്രിയെ കണ്െടത്തുന്നതിനും തടസമായത്.

ഇന്ന് പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പിലാണ് പുതിയ പ്രധാനമന്ത്രിയെ കണ്െടത്തുന്നത്. സുശീല്‍ കൊയ്രാളയുടെ രാജി പ്രസിഡന്റ് രാം ബരന്‍ യാദവ് സ്വീകരിച്ചിട്ടുണ്ട്. പുതിയ ഭരണകൂടം അധികാരമേല്‍ക്കുംവരെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സുശീല്‍ കൊയ്രാളയ്ക്കു പ്രസിഡന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീണ്ടും പ്രധാനമന്ത്രിപദത്തിലെത്താന്‍ കരുക്കള്‍ നീക്കുന്ന കൊയ്രാളയുടെ രാജി തികച്ചും സാങ്കേതികം മാത്രമാണ്. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സി)യാണ് കൊയ്രാളയ്ക്കുവേണ്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഷേര്‍ ബഹാദുര്‍ ദുബെ പിന്തുണയ്ക്കുകയും ചെയ്തു. സിപിഎന്‍-യുഎംഎല്‍ സഖ്യത്തിനു കെ.പി. ശര്‍മയെ പിന്തുണച്ചിരിക്കുന്നത് സിപിഎന്‍-മാവോയിസ്റ് ചെയര്‍മാന്‍ പ്രചണ്ഡയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.