കയ്റോ: ഈജിപ്തിലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് ഒക്ടോബര്‍ 18,19 തീയതികളില്‍ നടത്തും. നവംബര്‍ 22, 23 തീയതികളിലാണു രണ്ടാംഘട്ട വോട്ടെടുപ്പെന്ന് ഇലക് ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. 2012ല്‍ കോടതി ഉത്തരവു പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിട്ടശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണിത്.