ഗ്രീസില്‍ പോലീസ് വെടിവയ്പില്‍ കൌമാരക്കാരന്‍ കൊല്ലപ്പെട്ടു
Monday, August 31, 2015 11:50 PM IST
ആഥന്‍സ്: ഗ്രീസില്‍ പോലീസ് വെടിവയ്പില്‍ 17 വയസുകാരനായ അഭയാര്‍ഥി കൊല്ലപ്പെട്ടു. ഗ്രീക്ക് പോലീസും കളളക്കടത്തുകാരും തമ്മില്‍ സമുദ്രാതിര്‍ത്തിയില്‍വച്ചുണ്ടായ വെടിവയ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. മരിച്ചയാളുടെ വിവരങ്ങള്‍ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടു.