ലഖ്വിയുടെ ജാമ്യം: പാക് സര്‍ക്കാര്‍ ഹര്‍ജി നല്‍കില്ല
ലഖ്വിയുടെ ജാമ്യം: പാക് സര്‍ക്കാര്‍ ഹര്‍ജി നല്‍കില്ല
Tuesday, August 4, 2015 11:28 PM IST
ലാഹോര്‍: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി സക്കിയുര്‍ റഹ്മാന്‍ ലഖ്വിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ പാക് സര്‍ക്കാര്‍ മടിക്കുകയാണെന്നു റിപ്പോര്‍ട്ട്.

രണ്ടുമാസത്തിനകം കേസ് വിചാരണ തീര്‍ത്തില്ലെങ്കില്‍ ജാമ്യം റദ്ദാക്കേണ്ടിവരുമെന്നു നേരത്തെ ഹൈക്കോടതി മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. പ്രസ്തുത സമയപരിധി കഴിഞ്ഞ് ഒന്നരമാസത്തോളമായെങ്കിലും വിചാരണക്കോടതിയില്‍ കേസ് ഇഴയുകയാണ്. ജാമ്യം റദ്ദാക്കാനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഹര്‍ജി നല്‍കിയിട്ടുമില്ല.

കേസ് നീണ്ടുപോകുന്നതില്‍ ചില പ്രോസിക്യൂട്ടര്‍മാര്‍ക്കും പങ്കുണ്െടന്ന് ആരോപണമുണ്ട്. ഓരോതവണ ഹാജരാവുമ്പോഴും ഫീസിനത്തില്‍ നല്ലതുക ഇവര്‍ വസൂലാക്കുന്നു. സര്‍ക്കാരിന്റെ പ്രോസിക്യൂട്ടര്‍മാര്‍ തന്നെ കേസ് നീട്ടാന്‍ താത്പര്യമെടുക്കുന്ന സാഹചര്യത്തില്‍ ലഖ്്വിയുടെ ജാമ്യം റദ്ദാക്കാനായി കോടതിയെ സമീപിക്കാന്‍ ഗവണ്‍മെന്റ് മുതിരില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.


ഏപ്രില്‍ എട്ടിനാണ് ലാഹോര്‍ ഹൈക്കോടതി ഉത്തരവു പ്രകാരം ലഖ്വിയെ ജാമ്യത്തില്‍ വിട്ടത്. അതിനുശേഷം ഇതുവരെ ലഖ്വി അദിയാല ജയിലിലെ വിചാരണക്കോടതിയില്‍ ഹാജരായിട്ടില്ല. സുരക്ഷാകാരണങ്ങളാല്‍ രഹസ്യകേന്ദ്രത്തില്‍ താമസിക്കുകയാണെന്നു പറയപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.