ഓസീസ് സ്പീക്കറുടെ കസേര തെറിച്ചു
Monday, August 3, 2015 11:42 PM IST
പെര്‍ത്ത്: പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ സ്പീക്കര്‍ ബ്രോണ്‍വിന്‍ ബിഷപ് രാജിവച്ചു. പ്രധാനമന്ത്രി ആബട്ടിന്റെ വിശ്വസ്ത അനുയായിയായ 72കാരിയായ ബ്രോണ്‍വിന്‍ ബിഷപ്പിന്റെ രാജി ഭരണകക്ഷിക്കു തിരിച്ചടിയാണ്.

ഫണ്ടു രൂപീകരണ ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കായി 5000ഡോളര്‍ മുടക്കി ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ ചെയ്തെന്നാണു ബിഷപ്പിന്റെ പേരിലുള്ള കുറ്റം. 80 കിലോമീറ്റര്‍ ദൂരമുള്ള യാത്രയ്ക്കുവേണ്ടിയായിരുന്നു ഈ ധൂര്‍ത്ത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ബ്രോണ്‍വിന്‍ ബിഷപ് നികുതിദായകന്റെ 190000ഡോളര്‍ ധൂര്‍ത്തടിച്ചെന്ന് സിഡ്നിയിലെ ഡെയിലി ടെലഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തു. സ്പീക്കര്‍ പദവി ഉപേക്ഷിച്ചെങ്കിലും ബിഷപ് എംപി സ്ഥാനം നിലനിര്‍ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.