യെമനില്‍ ഐഎസ് കാര്‍ബോംബ് ആക്രമണം
Wednesday, July 1, 2015 11:20 PM IST
സനാ: യെമന്‍ തലസ്ഥാനമായ സ നായിലെ സൈനിക ആശുപ ത്രി ക്കു സമീപം നടത്തിയ കാര്‍ബോം ബ് ആക്രമണത്തിന്റെ ഉത്തരവാ ദിത്വം ഐഎസ് ഏറ്റെടുത്തു. സ്ഫോടനത്തില്‍ 12 സ്ത്രീകള്‍ ഉള്‍പ്പെടെ 28 പേര്‍ക്കു പരിക്കേറ്റു.

നേരത്തെ നടന്ന മറ്റൊരു ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഖബറടക്കത്തിനെത്തിയവരാണ് കാര്‍ബോംബ് ആക്രമണത്തിനിരയായത്. ഹൌതി ഷിയാകളെ ല ക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുന്നി തീവ്രവാദി ഗ്രൂപ്പായ ഐഎസ് ഓണ്‍ലൈനില്‍ പ്രസ്താവന നല്‍കി.


ഇതിനിടെ ഹൌതികള്‍ സൌദി മേഖലയിലേക്ക് സ്കഡ് മിസൈല്‍ ആക്രമണം നടത്തി. റിയാദിലെ അല്‍ സുലൈയില്‍ മിസൈല്‍ കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഷരഫ് ലുഖ്മാന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.