എവറസ്റിന്റെ മഞ്ഞുകവചം അപ്രത്യക്ഷമായേക്കും
Thursday, May 28, 2015 11:33 PM IST
കാഠ്മണ്ഡു: ഗ്രീന്‍ഹൌസ് വാതകങ്ങളുടെ ഫലമായി ഹിമാലയന്‍ മലനിരകളിലെ എവറസ്റ് കൊടുമുടിയുടെ കവചമായ മഞ്ഞുപാളികള്‍ എട്ടു പതിറ്റാണ്ടു കഴിയുമ്പോള്‍ 70 ശതമാനമായി ചുരുങ്ങുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുമെന്ന് പഠനം. നേപ്പാള്‍, ഫ്രാന്‍സ്, നെതല്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളിലെ ശാസ്ത്രഗവേഷസംഘമാണു പഠനം നടത്തിയത്.ഭൂമിയുടെ ഉപരിതലത്തില്‍നിന്നു പുറന്തള്ളുന്ന ചൂടിനെ വീണ്ടും ഭൂമിയിലേക്കുതന്നെ തിരിച്ചുവിടുന്നതാണ് ഗ്രീന്‍ഹൌസ് പ്രതിഭാസം. ക്ളോറോ ഫ്ളൂറോ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടുമ്പോള്‍ അത് ചൂടിനെ പുറത്തേക്കു വിടാത്തതുമൂലം ഭൌമോപരിതലത്തിലെ ചൂട് വര്‍ധിക്കാന്‍ ഇടയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.