ഭീകരപ്രവര്‍ത്തനം: 14കാരനു തടവുശിക്ഷ
Wednesday, May 27, 2015 11:28 PM IST
വിയന്ന: ബോംബു നിര്‍മാണവിദ്യ കംപ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്ത പതിന്നാലുകാരന് ഓസ്ട്രിയന്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ നല്‍കി. സിറിയയിലെ ഐഎസ് ജിഹാദികളുമായി ബാലന്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നും ആരോപണമുണ്ട്.

രണ്ടുവര്‍ഷത്തെ തടവില്‍ എട്ടുമാസം മാത്രം അനുഭവിച്ചാല്‍മതിയെന്നു കോടതി വക്താവ് അറിയിച്ചു.ഓസ്ട്രിയയില്‍നിന്ന് പശ്ചിമേഷയില്‍ ജിഹാദിനായി 200 പേര്‍ പോയിട്ടുണ്െടന്നാണു കണക്ക്. ഇവരില്‍ 30 പേര്‍ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.