അഭിപ്രായ വോട്ടെടുപ്പില്‍ കാമറോണിനു നേരിയ മുന്‍തൂക്കം
Thursday, May 7, 2015 11:00 PM IST
ലണ്ടന്‍: ഇന്നു നടക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടില്ലെന്നാണ് സൂചന. ഒടുവില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമുണ്ട്. ഇന്നു രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. ഇന്ത്യന്‍വംശജരായ വോട്ടര്‍മാരുടെ എണ്ണം ഏഴുലക്ഷത്തോളമാണ്. ഇവരുടെ വോട്ട് ഇത്തവണ നിര്‍ണായകമാവും. മുന്‍കാലങ്ങളില്‍ ലേബര്‍ പാര്‍ട്ടിയെയാണ് ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും പിന്തുണച്ചിരുന്നതെങ്കില്‍ ഇത്തവണ പലരും കളംമാറിച്ചവിട്ടാനാണു സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.