വിശുദ്ധവര്‍ഷത്തിനു ലോഗോ
വിശുദ്ധവര്‍ഷത്തിനു ലോഗോ
Thursday, May 7, 2015 10:59 PM IST
വത്തിക്കാന്‍സിറ്റി: ഡിസംബര്‍ എട്ടിനാരംഭിക്കുന്ന കരുണയുടെ വിശുദ്ധവര്‍ഷ ആചരണത്തിനുള്ള ലോഗോ പുറത്തിറക്കി. വിശുദ്ധവര്‍ഷത്തേക്കുള്ള പ്രത്യേക പ്രാര്‍ഥനയും വിശുദ്ധവര്‍ഷത്തി ലെ വിവിധ ചട ങ്ങുകളുടെ കല ണ്ടറും ആര്‍ച്ച്ബിഷപ് റിനോ ഫിസിക്കെല്ല പുറത്തിറക്കി. 'പിതാവിനെപ്പോലെ കരുണ നിറഞ്ഞ' എന്നതാണു വിശുദ്ധവര്‍ഷത്തിന്റെ മോട്ടോ. നഷ്ടപ്പെട്ട മനുഷ്യനെ ചുമലില്‍ വഹിക്കുന്ന നല്ലിടയനായ യേശുവിനെയാണു ലോഗോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

യേശുവിന്റെയും മനുഷ്യന്റെയും കണ്ണുകള്‍ ഒന്നിച്ചു ചിത്രീകരിച്ചതിലൂടെ യേശു വീണ്െടടുക്കപ്പെട്ട മനുഷ്യന്റെ കണ്ണിലൂടെയും വീണ്െടടുക്കപ്പെട്ട മനുഷ്യന്‍ യേശുവിന്റെ കണ്ണിലൂടെയും കാര്യങ്ങള്‍ കാണുന്നു എന്നാണു സൂചിപ്പിക്കുന്നത്. ഈശോ സഭാംഗമായ ഫാ. മാര്‍ക്കോ റുപ്നിക് ആണു ലോഗോ തയാറാക്കിയത്.


വിശുദ്ധവര്‍ഷത്തില്‍ ഒരു ഡസ നിലേറെ വിവിധ ജൂബിലികളും ആചരിക്കും. ഫെബ്രുവരി രണ്ടിനു സമര്‍പ്പിതവര്‍ഷാചരണ സമാപനത്തോടനുബന്ധിച്ചു സമര്‍പ്പിതരുടെ ജൂബിലി, ഏപ്രില്‍ മൂന്നിനു ദൈവകരുണയുടെ ആത്മീയതയ്ക്കു സമര്‍പ്പിക്കപ്പെട്ടവരുടെ ജൂബിലി, മദര്‍ തെരേസയുടെ തിരുനാള്‍ദിനത്തില്‍ (2016 സെപ്റ്റംബര്‍ അഞ്ച്) കരുണയുടെ പ്രവര്‍ത്തകരുടെ ജൂബിലി, 2016 നവംബര്‍ ആറിനു തടവുകാരുടെ ജൂബിലി എന്നിവ ആചരിക്കും. വൈദികര്‍, ഡീക്കന്മാര്‍, രോഗികള്‍, ഭിന്നശേഷിയുള്ളവര്‍, മതബോധന അധ്യാപകര്‍, കൌമാരക്കാര്‍ എന്നിവര്‍ക്കും ജൂബിലി ആചരണമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.