ഭീം സെന്‍ ടവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ 200 മൃതദേഹങ്ങള്‍
Sunday, April 26, 2015 12:25 AM IST
കാഠ്മണ്ഡു: ഭീം സെന്‍ ഥാപ്പ നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1932ല്‍ പണികഴിപ്പിച്ച ധരാഹരാ ടവര്‍ (ഭീം സെന്‍ ടവര്‍) ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നപ്പോള്‍ നിരവധി വിനോദ സഞ്ചാരികളും അതിനുള്ളില്‍ കുടുങ്ങി. 200 മൃതദേഹങ്ങള്‍ ടവറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു കണ്െടടുത്തു.

നിരവധി പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണു രക്ഷാപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.