കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ് അന്തരിച്ചു
കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ് അന്തരിച്ചു
Sunday, April 19, 2015 10:37 PM IST
ഷിക്കാഗോ: ഷിക്കാഗോയിലെ മുന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ് (78) അന്തരിച്ചു. ബാല്യത്തില്‍ പോളിയോ വന്നതുമൂലം മുടന്തുണ്ടായിരുന്ന ഫ്രാന്‍സിസിനെ ഷിക്കാഗോ രൂപതാ സെമിനാരിയില്‍ പ്രവേശിപ്പിച്ചില്ല. ഒബ്ളേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സന്യാസസഭയില്‍ ചേര്‍ന്നു വൈദികനായി. ആ സഭയുടെ വികാരി ജനറാളായി 12 വര്‍ഷം പ്രവര്‍ത്തിച്ചു. 1990-ല്‍ യാക്കിമയില്‍ ബിഷപ്പായി. 96-ല്‍ പോര്‍ട്ട്ലാന്‍ഡ് ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. പിറ്റേവര്‍ഷം സ്വന്തം നാടായ ഷിക്കാഗോയില്‍ എത്തി. 2012-ല്‍ 75 വയസായപ്പോള്‍ രാജി സമര്‍പ്പിച്ചു. ഷിക്കാഗോയിലെ തന്റെ മുന്‍ഗാമി കര്‍ദിനാള്‍ ജോസഫ് ബര്‍ണര്‍ഡീനെപ്പോലെ കാന്‍സര്‍ മൂലമാണ് കര്‍ദിനാള്‍ ഫ്രാന്‍സിസിന്റെയും മരണം.


ഇദ്ദേഹത്തിന്റെ നിര്യാണത്തോടെ കര്‍ദിനാള്‍ തിരുസംഘത്തിലെ അംഗസംഖ്യ 223 ആയി. മാര്‍പാപ്പാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളവര്‍ 121 പേരുണ്ട്. അമേരിക്കന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റായിരുന്ന കര്‍ദിനാള്‍ ഫ്രാന്‍സിസ് ഭ്രൂണഹത്യാ വ്യവസ്ഥകള്‍ ഉദാരമാക്കുന്നതിനെതിരേ ശക്തമായ നിലപാടെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.