ക്രൈസ്തവ അഭയാര്‍ഥികളെ കടലില്‍ എറിഞ്ഞു കൊന്നു
Saturday, April 18, 2015 10:50 PM IST
പലേര്‍മോ: ഇറ്റലിയിലേക്കു വന്ന അഭയാര്‍ഥി ബോട്ടിലെ 12 ക്രൈസ്തവരെ മറ്റ് അഭയാര്‍ഥികള്‍ കടലില്‍ എറിഞ്ഞു. ഘാനാ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചെന്നു സംശയിക്കുന്നു. ഐവറികോസ്റ്, സെനഗല്‍, മാലി എന്നിവിടങ്ങളില്‍നിന്നുള്ള 15 മുസ്്ലിം അഭയാര്‍ഥികളെ സിസിലിയിലെ പലേര്‍മോയിലെ പോലീസ് അറസ്റു ചെയ്തു. ഇവര്‍ക്ക് എതിരേ കൊലക്കുറ്റം ചുമത്തി.ലിബിയയില്‍നിന്ന് ചൊവ്വാഴ്ച 105 പേരുമായി ഇറ്റലിക്കു തിരിച്ച ബോട്ടില്‍ അഭയാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേത്തുടര്‍ന്നാണ് ക്രൈസ്തവ അഭയാര്‍ഥികളെ എതിരാളികള്‍ കടലില്‍ എറിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.