മലേഷ്യയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ അറസ്റില്‍
Wednesday, April 1, 2015 11:01 PM IST
ക്വാലാലമ്പൂര്‍: മലേഷ്യയില്‍ അഞ്ചു മാധ്യമ പ്രവര്‍ത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റു ചെയ്തു. എഡ്ജ് മീഡിയാ ഗ്രൂപ്പ് സിഇഒ ഹോ ക്യാടാറ്റ്, മലേഷ്യന്‍ ഇന്‍സൈഡര്‍ ന്യൂസ് പോര്‍ട്ടല്‍ സിഇ ജഹബാര്‍ സാദിക് എന്നിവര്‍ ക്വാലാലമ്പൂരിലെ പോലീസ് സ്റേഷനില്‍ ഒരു പ്രസ്താവന നല്‍കാന്‍ എത്തിയപ്പോഴാണ് അറസ്റിലായത്.

മലേഷ്യന്‍ ഇന്‍സൈഡറിലെ മൂന്നു സീനിയര്‍ പത്രപ്രവര്‍ത്തകരെ തിങ്കളാഴ്ച അറസ്റു ചെയ്തിരുന്നു. ശരിയത്ത് നടപ്പാക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടാണ് വിവാദത്തിനിടയാക്കിയതും അറസ്റിനു വഴിതെളിച്ചതും.


സര്‍ക്കാരിനു ഹിതകരമല്ലാത്ത പ്രസംഗങ്ങളും റിപ്പോര്‍ട്ടുകളും തയാറാക്കുന്നവരെ കൊളോണിയല്‍ കാലഘട്ടത്തിലെ കരിനിയമം പ്രയോഗിച്ച് അറസ്റു ചെയ്യുന്ന പതിവാണു മലേഷ്യന്‍ ഭരണകൂടം അനുവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്.

ജയിലിലായ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിമിന്റെ പുത്രിയും എംപിയുമായ നുറൂള്‍ ഇസായെ പാര്‍ലമെന്റിലെ പ്രസംഗത്തിന്റെ പേരില്‍ ഈ നിയമപ്രകാരം ഈയിടെ അറസ്റു ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.