മെല്‍ബണ്‍ സീറോ മലബാര്‍ രൂപത കാര്യാലയം ആശീര്‍വദിച്ചു
മെല്‍ബണ്‍ സീറോ മലബാര്‍ രൂപത കാര്യാലയം ആശീര്‍വദിച്ചു
Wednesday, April 1, 2015 11:00 PM IST
മെല്‍ബണ്‍: സീറോ മലബാര്‍ സഭയുടെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് രൂപതാ കാര്യാലയം മെല്‍ബണ്‍ ആര്‍ച്ച്ബിഷപ് ഡോ. ഡെന്നീസ് ഹാര്‍ട്ട് ആശീര്‍വാദിച്ചു. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, മെല്‍ബണ്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ടെറി കര്‍ട്ടിന്‍, വികാരി ജനറാള്‍ മോണ്‍. ഗ്രെഗ് ബെന്നറ്റ്, സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, മെല്‍ബണ്‍ അതിരൂപത പ്രതിനിധികള്‍, വൈദികര്‍, സീറോ മലബാര്‍ രൂപത കൌണ്‍സിലുകളിലെ അംഗങ്ങള്‍, ഇടവകകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


മെല്‍ബണിനടുത്തുള്ള പ്രസ്റണിലാണു രൂപത കാര്യാലയം പ്രവര്‍ത്തിക്കുന്നത്. ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ രൂപത സ്ഥാപിച്ചതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ പുതിയ രൂപത കാര്യാലയത്തിന്റെ പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കാനായതില്‍ സന്തോഷമുണ്െടന്നു ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ പറഞ്ഞു. രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സഹകരണം നല്‍കിക്കൊണ്ടിരിക്കുന്ന മെല്‍ബണ്‍ ആര്‍ച്ച്ബിഷപ് ഡോ. ഡെന്നീസ് ഹാര്‍ട്ടിനോടും മറ്റുള്ളവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.