ഖാലിദ സിയയുടെ അറസ്റ് വാറന്റ് റദ്ദാക്കില്ല
Thursday, March 5, 2015 11:37 PM IST
ധാക്ക: അഴിമതിക്കേസുകളില്‍ വിചാരണയ്ക്കു ഹാജരാവാത്ത മുന്‍ ബംഗ്ളാ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് എതിരേ പുറപ്പെടുവിച്ച അറസ്റ് വാറന്റ് പിന്‍വലിക്കണമെന്ന അഭിഭാഷകന്റെ ഹര്‍ജി കോടതി തള്ളി. വാറന്റ് നിലനില്‍ക്കുമെന്നും ഏപ്രില്‍ അഞ്ചിന് കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്ത സിയ നിയമത്തിന്റെ പിടിയില്‍നിന്നു തെന്നിമാറുന്ന വ്യക്തിയാണെന്നു കോടതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.