ഇറാന്‍ പ്രശ്നം: ബില്‍ വീറ്റോ ചെയ്യുമെന്ന് ഒബാമ
Monday, March 2, 2015 11:32 PM IST
വാഷിംഗ്ടണ്‍: ഇറാനെതിരേ കൂടുതല്‍ നടപടികള്‍ ആവശ്യപ്പെടുന്ന ബില്‍ കോണ്‍ഗ്രസ് പാസാക്കുന്നതിനെതിരേ ഒബാമ മുന്നറിയിപ്പു നല്‍കി. ബില്‍ തന്റെ മുന്നിലെത്തിയാല്‍ വീറ്റോ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി വൈറ്റ്ഹൌസ് വക്താവ് ബര്‍ണദീത്ത മീഹാന്‍ പറഞ്ഞു.

ആണവക്കരാര്‍ ഉണ്ടാക്കുന്നതു സംബന്ധിച്ച് യുഎസും മറ്റു വന്‍ശക്തികളും ഇറാനുമായി ചര്‍ച്ച നടത്തുകയാണ്. അന്തിമ കരാറുണ്ടാക്കിയാല്‍ അഞ്ചുദിവസത്തിനകം കോണ്‍ഗ്രസില്‍ സമര്‍പ്പിക്കണമെന്നാണ് ബില്ലിലെ നിര്‍ദേശം. ഇറാന് എതിരേയുള്ള ഉപരോധം ഒഴിവാക്കരുതെന്നും ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നു. ഇറാന്‍ പ്രശ്നത്തിനു രമ്യമായ പരിഹാരം ഉണ്ടാക്കുന്നതിനുള്ള അവസരം പ്രദാനം ചെയ്യുകയാണ് ആവശ്യമെന്നു മീഹാന്‍ പറഞ്ഞു. അതിനുപകരം പ്രശ്നം സങ്കീര്‍ണമാ ക്കരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.