പുടിന്‍ അനുശോചിച്ചു
പുടിന്‍ അനുശോചിച്ചു
Sunday, March 1, 2015 11:12 PM IST
മോസ്കോ : പ്രതിപക്ഷ നേതാവ് നെംറ്റ്സോവിന്റെ കൊലപാതകത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അനുശോചനം രേഖപ്പെടുത്തി. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് നെംറ്റ്സോവിന്റെ അമ്മ 86കാരിയായ ഡിനാ എഡ്മന് അയച്ച ടെലിഗ്രാം സന്ദേശത്തില്‍ പുടിന്‍ ഉറപ്പുനല്‍കി. രാജ്യം പരിവര്‍ത്തന ഘട്ടത്തിലായിരുന്നപ്പോള്‍ സുപ്രധാന പദവികള്‍ വഹിച്ചയാളാണു നെംറ്റ്സോവെന്നും പുടിന്‍ പറഞ്ഞു. ബോറീസ് യെല്‍ട്സിന്‍ പ്രസിഡന്റായിരുന്നപ്പോള്‍ നെംറ്റ്സോവായിരുന്നു ഉപപ്രധാനമന്ത്രി.

തത്വദീക്ഷ പുലര്‍ത്തിയിരുന്ന നേതാവായിരുന്നു നെംറ്റ്സോവെന്ന് പ്രധാനമന്ത്രി മെദ്വെദെവും അനുസ്മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.