സിറിയയില്‍ 175 ഐഎസ് ഭീകരരെ കുര്‍ദുകള്‍ വധിച്ചു
Saturday, February 28, 2015 11:16 PM IST
ഡമാസ്കസ്:ഐഎസിനെതിരേ സിറിയയില്‍ പോരാടുന്ന കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ ഫോഴ്സ്(വൈപിജി) 175 ഭീകരരെ കൊലപ്പെടുത്തി.

ഇതിനിടെ ഹസാക്ക പ്രവിശ്യയില്‍ തല്‍തമാര്‍ പട്ടണത്തിലെ ഐഎസ്കേന്ദ്രങ്ങളില്‍ സിറിയന്‍ യുദ്ധവിമാനങ്ങള്‍ ഇന്നലെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. അസീറിയന്‍ ക്രൈസ്തവര്‍ക്കു പ്രാമുഖ്യമുള്ള സ്ഥലമാണ് തല്‍തമാര്‍. ഇതിനു ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്ന് 220 അസീറിയന്‍ ക്രൈസ്തവരെ ഈയിടെ ഐഎസ് പിടികൂടിയിരുന്നു. ഇവരെ അല്‍ഷദാദ് പട്ടണത്തിലേക്ക് ബന്ദികളായി കൊണ്ടുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.